കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം മേഖല ആകര്‍ഷകമാക്കാന്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ടൂറിസം മേഖലയില്‍ കാര്യമായ കുറവുണ്ടായതോടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യനാലു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിദേശടൂറിസ്റുകളുടെ എണ്ണത്തില്‍ എട്ടുശതമാനവും പ്രാദേശികടൂറിസ്റുകളുടെ എണ്ണത്തില്‍ 209 ശതമാനവും കുറവുണ്ടായിട്ടുണ്ട്.

കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍ രൂപീകരിക്കാന്‍ ടൂറിസംമന്ത്രി കെ.സി വേണുഗോപാലും ടൂറിസം സെക്രട്ടറി ഇ.കെ ഭരത്ഭൂഷണും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്.

കാലവര്‍ഷം തുടങ്ങിയതോടെ അടുത്ത മൂന്നുമാസങ്ങള്‍ക്കുള്ളില്‍ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറയുമെന്നതിനാല്‍ ടൂറിസവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ ഇളവനുവദിക്കാനാണ് തീരുമാനമെന്ന് ഭരത്ഭൂഷന്‍ പറഞ്ഞു. ടൂറിസ്റുകളെ സ്വീകരിക്കുന്ന അതിഥിമന്ദിരങ്ങളോടും ഇളവുകളനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശഎയര്‍ലൈന്‍സുകള്‍ അവരുടെ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ചത് കേരളത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയവിമാനങ്ങളില്‍ കേരളത്തിലേക്ക് ഈടാക്കുന്നത് 30,000 ല്‍ കൂടുതലാണ്. ഇതിലും കുറഞ്ഞ നിരക്കില്‍ സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പോകാനാകും.

സംസ്ഥാനത്തെ പ്രധാനസഞ്ചാരകേന്ദ്രങ്ങളായ കോവളം, കുമരകം എന്നിവയുടെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മലബാറിലെ വയനാട്, സുല്‍ത്താന്‍ ബത്തേരി, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ടൂറിസം സാധ്യത ചൂഷണം ചെയ്യാന്‍ ടൂറിസം വകുപ്പ് ശ്രമിച്ചുവരികയാണ്.

കായല്‍, വനമേഖല, ബീച്ച്. ആയുര്‍വേദം തുടങ്ങിയ രംഗങ്ങളിലെ ടൂറിസം സാധ്യതക്കാണ് സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

കേരള വെഡ്ഢിംഗ് പാക്കേജ് എന്ന പുതിയ പദ്ധതിയിലൂടെ ടൂറിസം രംഗത്തെ മാന്ദ്യമകറ്റാനാണ് ടൂറിസവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യവസായികള്‍ ശ്രമിക്കുന്നത്. പരമ്പരാഗത വിവാഹച്ചടങ്ങുകളും ഒരാഴ്ചയിലേക്കുള്ള ഹണിമൂണ്‍ യാത്രയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഏറ്റവും യോജിച്ച സ്ഥലമാണ് കേരളമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X