പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: അഞ്ചുപേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മോറേന: മധ്യപ്രദേശിലെ മോറേനക്കടുത്ത പടവാലിയില്‍ ഒരു പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ജൂണ്‍ 16 വ്യാഴാഴ്ച നടന്ന അപകടത്തില്‍ സമീപത്തുണ്ടായ ഒരു ഡസനോളം വീടുകളും കത്തി നശിച്ചിട്ടുണ്ട്. ശരാഫി ഖാന്‍ എന്നയാളുടെ പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാളും കൊല്ലപ്പെട്ടു.

പടക്കങ്ങള്‍ക്ക് അബദ്ധത്തില്‍ തീ പിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്