ഭൂതര്‍ക്കം: നാഗ്പൂരില്‍ ആറു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

നാഗ്പൂര്‍: ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് നാഗ്പൂരില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി. ഇവരില്‍ ഒരു സ്ത്രീയും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.

മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ജൂണ്‍ 17 വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഹര്‍ഗു പാട്ടീല്‍, മകന്‍, മകന്റെ ഭാര്യ, മൂന്നു പേരക്കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഹര്‍ഗുവിന്റെ മറ്റൊരു മകനായ ഗുദ്ദ പാട്ടീലിനെയും അയാളുടെ മകനേയും അറസ്റു ചെയ്തിട്ടുണ്ട്.

കുടംബസ്വത്തായ ഒരു ചെറിയ ഭാഗം കൃഷിഭൂമിയെപ്പറ്റി രണ്ടു കൂട്ടരും തമ്മില്‍ ഇടക്കു വഴക്കു നടക്കാറുണ്ടെന്നും ഇതെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്