കോണ്‍ഗ്രസില്‍ ലത്തീന്‍ സമുദായത്തിന് അവിശ്വാസം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ലത്തീന്‍ വിഭാഗം അകലുന്നുവെന്നും ഇടതു പക്ഷം വരുത്തിയ ബാഹ്യമാറ്റങ്ങള്‍ സമുദായ അംഗങ്ങളെ ആ ചേരിയിലേക്ക് അടുപ്പിച്ചുവെന്നും ലത്തീന്‍ അതി രൂപതാ മെത്രാന്‍ ബിഷപ്പ് സൂസൈപാക്യം. കോണ്‍ഗ്രസ് പാവങ്ങള്‍ക്കൊപ്പമെല്ലെന്ന തോന്നല്‍ സമുദായ അംഗങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആറാം വാര്‍ഷിക ഉദ്ഘാടന ചടങ്ങിനിടിയിലാണ് സൂസൈപാക്യം ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളിലും ലത്തീന്‍ സമുദായക്കാര്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ല. മുഖ്യമന്ത്രിയെ പോലുള്ളവര്‍ അതിന് ശ്രമിക്കുന്നെങ്കിലും അത് ഫലം കാണുന്നില്ല. കോണ്‍ഗ്രസിലുള്ള വിശ്വാസത്തിന് സമുദായത്തില്‍ കോട്ടം വന്നിരിക്കുന്നു.എന്നാല്‍ ഇടതുപക്ഷം ബാഹ്യ നിലപാട് മാറ്റിയതോടെ സമുദായം അവരുമായി കൂടുതല്‍ അടുത്തു. ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത ഇടതുപക്ഷക്കാരായ രണ്ട് ലത്തീന്‍ സമുദായാംഗവും മറ്റൊരാളും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്

കോണ്‍ഗ്രസിന്റെ നിലപാടുകളാണ് സമുദായത്തെ അവരില്‍ നിന്നും അകറ്റിയത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ഇതിനുള്ള ഒരു കാരണമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാകും ഇരു മുന്നണികളോടും ലത്തീന്‍ സമുദായമെടുക്കുക.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള തന്ത്രമല്ലിതെന്നും മൂന്ന് ദിവസത്തെ കൗണ്‍സില്‍ യോഗത്തിനൊടുവില്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്