പെട്രോള്‍ പമ്പുകള്‍ 20ന് അടച്ചിടും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ജൂണ്‍ 20 തിങ്കളാഴ്ച അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചതാണ് ഇക്കാര്യം.

ജൂലൈ 17ന് ആരംഭിക്കുന്ന അനിശ്ചിതകാലസമരത്തിനു മുന്നോടിയായാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. നിലവില്‍ പെട്രോള്‍ വില്‍ക്കുന്നതിന് 1.7 ശതമാനവും ഡീസലിന് 1.4 ശതമാനവുമാണ് കമ്മീഷന്‍ നല്‍കുന്നത്. 1960ല്‍ ഇത് 8.2 ശതമാനമായിരുന്നു. അഞ്ചു ശതമാനമെങ്കിലും കമ്മീഷന്‍ ലഭിക്കാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.

ഇന്ധനത്തിന്റെ ബാഷ്പീകരണത്തോത് വളരെ ഉയര്‍ന്നിട്ടും നഷ്ടപരിഹാരം നല്‍കുന്നില്ല. പുതുതായി നിരവധി പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതു മൂലം വ്യാപാരത്തില്‍ നഷ്ടം വരുന്നുണ്ടെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്