തൃശൂര്‍: ഹെവിവാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നു മുതല്‍ ബസുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഹെവിവാഹനങ്ങളും പണിമുടക്കും. ബസ് ആന്റ് ലോറി ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ ഹെവി വാഹനയുടമകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഗതാഗതവകുപ്പുമന്ത്രി എന്‍.ശക്തന് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരതീരുമാനമെടുത്തതെന്ന് കമ്മറ്റി ഭാരവാഹികള്‍ തൃശൂരില്‍ അറിയിച്ചു.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!