ട്രോളിംഗ് നിരോധനം: സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ട്രോളിംഗ് നിരോധനത്തിനുള്ള സാങ്കേതിക കാരണങ്ങള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ട്രോളിംഗ് നിരോധനത്തിനെതിരെ ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശം. ഹര്‍ജി സ്വീകരിച്ച് കേസില്‍ പ്രാഥമിക വാദവും കോടതി നടത്തി. കേസ് വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

കേരളത്തിലെ ട്രോളിങ്ങ് നിരോധനം അശാസ്ത്രീയമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.ശാസ്ത്രീയ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബാലകൃഷ്ണന്‍ കമ്മറ്റി കണ്ടെത്തലാണ് ട്രോളിങ്ങ് നിരോധനത്തിന് ആധാരം. കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചുള്ള വിശദ പഠനങ്ങള്‍ നടന്നിട്ടില്ല. ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്നുള്ള മീന്‍പിടിത്തക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ട്രോളിങ്ങ് നിരോധനകാലത്ത് വിദേശ ബോട്ടുകള്‍ കേരള തീരത്ത് മീന്‍ പിടിക്കാനെത്താറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്