മരിച്ച വിമുക്തഭടന്‍മാരുടെ ഭാര്യമാര്‍ക്ക് മദ്യക്വാട്ട

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മരിച്ചുപോയ വിമുക്തഭടന്‍മാരുടെ ഭാര്യമാര്‍ക്ക് മദ്യക്വാട്ട അനുവദിക്കും. ജവാന്‍മാര്‍ക്ക് അനുവദിച്ചിരുന്ന മദ്യക്വാട്ടയുടെ പകുതി ഇവരുടെ വിധവകള്‍ക്ക് കിട്ടും.

അവിവാഹിതരായിരിക്കെ മരിക്കുന്ന ജവാന്‍മാരുടെ മാതാപിതാക്കള്‍ക്കും ദ്യക്വാട്ടാ അനുവദിച്ചിട്ടുണ്ട്. ജവാന്‍മാര്‍ക്ക് അനുവദിച്ചിരുന്ന മദ്യക്വാട്ടയുടെ പകുതിയാണ് ഇവര്‍ മരിച്ചാല്‍ രക്ഷിതാക്കള്‍ക്ക് കിട്ടുക. കരസേനാ ആസ്ഥാനത്ത് നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട സൈനിക ക്യാന്റീനുകള്‍ക്ക് ലഭിച്ചു.

ഇതുവരെ ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം ഇപ്പോള്‍ എല്ലാ ജവാന്‍മാര്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ്. എല്ലാ റാങ്കിലുമുള്ള സൈനികരുടെ മദ്യക്വാട്ടാ കുറച്ചുകൊണ്ട് ഈയിടെ അധികൃതര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്