കെപിസിസി റിപ്പോര്‍ട്ട് അസംബന്ധം: പിണറായി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തെ കുറിച്ചുള്ള കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് അസംബന്ധമാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കെപിസിസി ഉപസമിതിയുടെ വിലയിരുത്തല്‍ വിചിത്രമാണ്. ലീഗിന്റെ അണികള്‍ എന്‍ഡിഎഫിലേക്ക് ചോര്‍ന്നുപോകുന്നുവെന്നാണ് ഒരു വിലയിരുത്തല്‍. ലീഗ് ആത്മാഭിമാനമുള്ള പാര്‍ട്ടിയാണെങ്കില്‍ ഇക്കാര്യത്തില്‍ കെപിസിസിയോട്വിശദീകരണം ചോദിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ജൂണ്‍ 18 ശനിയാഴ്ച കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

യഥാര്‍ഥത്തില്‍ ലീഗ് അണികള്‍ എന്‍ഡിഎഫിലോ മറ്റ് തീവ്രവാദ സംഘടനകളിലേക്കോ അല്ല പോയത്. അവര്‍ എല്‍ഡിഎഫിലേക്കാണ് വന്നത്. മതേതര പാര്‍ട്ടികളില്‍ നിന്നും യുവാക്കള്‍ തീവ്രവാദ സംഘടനകളിലേക്ക് പോകുന്നുവെന്ന വിലയിരുത്തല്‍ അടിസ്ഥാനമില്ലാത്തതാണ്.

യുഡിഎഫില്‍ വിശ്വാസം നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനോട് അടുക്കുകയാണ്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെടെന്നും ഇടതുപക്ഷത്തില്‍ വിശ്വാസമുണ്ടെന്നുമുള്ള ബിഷപ്പ് സൂസപാക്യത്തിന്റെ പ്രസ്താവന ഇതിന് തെളിവാണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഒരു മതമേലധ്യക്ഷന്‍ ഇങ്ങനെ പറയുന്നത് ആദ്യമായാണെന്ന് പിണറായി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്