പട്ടൗഡിയുടെ റിമാന്റ് ഒരു ദിവസത്തേക്ക് നീട്ടി

  • Posted By:
Subscribe to Oneindia Malayalam

ജജ്ജര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നിയമനടപടി നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ പൊലീസ് റിമാന്റ് ഒരു ദിവസത്തേക്ക് കോടതി നീട്ടി.

പട്ടൗഡിയുടെ ജാമ്യാപേക്ഷ ജജ്ജറിലെ കോടതി ജൂണ്‍ 20 തിങ്കളാഴ്ച പരിഗണിക്കും. ഞായറാഴ്ച പട്ടൗഡിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനക്ക് വിധേയമാക്കി.

വേട്ടയാടല്‍ കൃത്യത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷന്‍ ബുക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന പ്രോസിക്യൂഷന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടൗഡിയുടെ റിമാന്റ് ഒരു ദിവസത്തേക്ക് നീട്ടിയത്.

പട്ടൗഡിയുടെ ദില്ലിയിലെ വീട്ടില്‍ നിന്നും പൊലീസ് വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്