തലസ്ഥാനത്ത് 50 ലക്ഷത്തിന്റെ സ്പിരിറ്റ് പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഗരത്തില്‍ ഞായറാഴ്ച രാവിലെ വന്‍ സ്പിരിറ്റ് വേട്ട നടന്നു. സെക്രട്ടറിയേറ്റിന് സമീപം വച്ച് 50 ലക്ഷം രൂപയുടെ അനധികൃത സ്പിരിറ്റ് പിടിച്ചെടുത്തു.

തമിഴ് നാട്ടില്‍ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന 450 കന്നാസുകളിലായുള്ള 16,000 ലിറ്റര്‍ സ്പിരിറ്റാണ് കന്റോണ്‍മെന്റ് പൊലീസ് പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടില്‍ നിന്നും വന്ന ടിഎന്‍51-എച്ച് 3645 -ാം നമ്പര്‍ ലോറിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചുവച്ചിരുന്നത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്