ജില്ലാ ട്രഷറി ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജില്ലാ ട്രഷറിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു. കല്ലറ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതി നല്‍കിയ വിധി നടപ്പാക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാത്തതിനാലാണ് കോടതി ഈ ഉത്തരവിട്ടത്. കരാറുകാരന് നല്‍കാനുള്ള കുടിശ്ശിക തുക കൊടുക്കാത്തതിനാല്‍ ജില്ലാ ട്രഷറിയിലെ മുഴുവന്‍ പണവും ജ-പ്തി ചെയ്യാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

1982 മുതല്‍ നിലവിലുള്ള കേസില്‍ കരാറുകാരനും വാദിയുമായിരുന്ന പരേതനായഎ.വൈ.എബ്രഹാമിന് 1.85 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. ഇതിന്റെ ആദ്യഗഡുവായ 15,64,000 രൂപ കഴിഞ്ഞ ദിവസത്തിനകം നല്‍കണമെന്നായിരുന്നുകോടതി നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കോടതി ഉത്തരവായത്.

ട്രഷറിയിലെ പണം ജപ്തി ചെയ്യാനുള്ള ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജ-ില്ലാ സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയില്‍ റിവ്യൂ ഹര്‍ജ-ി നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും.

1985 ലാണ് എബ്രഹാം കേസ് നല്‍കിയിരുന്നത്. എബ്രഹാമിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മക്കളും കേസ് ഏറ്റെടുത്തു നടത്തി. ഇവര്‍ക്ക് നല്‍കാനുള്ള പണം കോടതിയില്‍ കെട്ടി വയ്ക്കണമെന്ന് പല തവണ ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനിടെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നല്‍കേണ്ട തുക 82.82 ലക്ഷമായി കുറച്ചിരുന്നു.

പണം ലഭിക്കണമെന്ന് എബ്രഹാമിന്റെ ഭാര്യയും മക്കളും എക്സിക്യൂഷന്‍ പെറ്റിഷന്‍ നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ആയതുകൊണ്ട് തുക നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ജ-ലവിഭവ വകുപ്പിന്റെ നിലപാട്.

പണം ആവശ്യപ്പെട്ട് കോടതി ട്രഷറി ഓഫീസര്‍ക്ക് നോട്ടീസ് ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരില്‍ ട്രഷറിയില്‍ പണമില്ലെന്ന് മറുപടി കിട്ടി. ഇതേ തുടര്‍ന്നാണ് ട്രഷറിയിലെ പണം മുഴുവന്‍ ജപ്തി ചെയ്യാന്‍ വിധിയുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്