ഇറാക്കില്‍ 50 കലാപകാരികളെ സൈന്യം വധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാഖില്‍ സൈന്യം നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 50 കലാപകാരികള്‍ മരിച്ചു.വടക്കന്‍ ഇറാഖില്‍, സിറിയന്‍ അതിര്‍ത്തിക്കടുത്ത് യൂഫ്രട്ടിസ് നദീ തീരത്തെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

ആയിരം സൈനികര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ജെറ്റ് വിമാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും അകമ്പടിയോടെയായിരുന്നു ആക്രമണം. തടവിലായിരുന്ന നാല് സൈനികരെ സൈന്യം മോചിപ്പിച്ചു. ബാഗ്ദാദിന് വടക്കുള്ള തര്‍ത്താര്‍ തടാകതീരത്തില്‍ നിന്നും വന്‍ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തു.

അതേസമയം, ഇറാഖില്‍ ഇതുവരെ തങ്ങളുടെ 1,719 സൈനികര്‍ ഏറ്റുമുട്ടലുകളില്‍ മരിച്ചതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 1,323 പേര്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത്.മരിച്ചവരില്‍ 89 ബ്രിട്ടീഷ് സൈനികരും 25 ഇറ്റാലിയന്‍ സൈനികരും ഉള്‍പ്പെടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്