1035 തസ്തികകളില്‍ വിസക്ക് എസ്എസ്എല്‍സി വേണ്ട

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇയില്‍ 1035 തസ്തികകളിലേക്ക് വിസ നേടുന്നതിന് ഇനി മുതല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

അഞ്ചു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന തസ്തികകളിലെ വിദഗ്ധ തൊഴിലാളികള്‍, അര്‍ധ വിദഗ്ധ തൊഴിലാളികള്‍ എന്നീ രണ്ടു വിഭാഗങ്ങളിലുള്ളവരെയാണ് എസ്എസ്എല്‍സിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

വിദഗ്ദ്ധ വിഭാഗത്തിലെ ടൈലര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി 320 തസ്തികകള്‍ക്കും അര്‍ധവിദഗ്ദ്ധ വിഭാഗത്തിലെ കാര്‍ കഴുകുന്നവര്‍, ഇറച്ചിവെട്ടുകാരന്‍ തുടങ്ങി 715 തസ്തികകള്‍ക്കും ഇനി മുതല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്