മുന്നണികളോട് പ്രശ്നാധിഷ്ഠിത നിലപാട്: ലത്തീന്‍ കൗണ്‍സില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടതുവലതു മുന്നണികളോട് പ്രശ്നാധിഷ്ഠിത നിലപാടു സ്വീകരിക്കുമെന്ന് കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയ നയരേഖ വ്യക്തമാക്കി. കോണ്‍ഗ്രസ്സിനെ കണ്ണുമടച്ച് വിശ്വസിക്കുന്ന രീതി ഇനി ഉണ്ടാവില്ലെന്ന് രാഷ്ട്രീയ നയരേഖ പുറത്തിറക്കിക്കൊണ്ട് ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനോട് വിശ്വസ്തത പുലര്‍ത്തിയ ലത്തീന്‍ സമുദായത്തിന് അനുകൂലമായ നിലപാടുകള്‍ മുന്‍കാലങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുണ്ടെങ്കിലും സമകാലിക പശ്ചാത്തലത്തില്‍ സമുദായത്തിന് അര്‍ഹിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമുദായത്തിന് കിട്ടേണ്ട ന്യായമായ സംവരണാവകാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സമവായം പറഞ്ഞ് ഭരണകക്ഷികള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടതുപക്ഷ നിലപാടും വ്യക്തമല്ല. ഇതുവരെ സമുദായം കോണ്‍ഗ്രസിനോട് സ്വീകരിച്ചിട്ടുള്ള നിലപാട് പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ്. എന്നാല്‍ ഇത് ഇടതിനോടുള്ള ചായ്വല്ല. കോണ്‍ഗ്രസിനോട് സ്ഥിരമായി ചായ്വു പുലര്‍ത്താനും ഇനി സാധ്യമല്ല.

കാത്തലിക് കൗണ്‍സില്‍ പാസാക്കിയ രാഷ്ട്രീയപ്രമേയം നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്മറ്റി രൂപവല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്