ശബരിമല: ഭൂമിക്ക് വില ഈടാക്കിയതിനെതിരെ ബിജെപി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമല വികസനത്തിനായി നിലയ്ക്കലില്‍ നല്‍കിയ ഭൂമിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വന്‍തുക ഈടാക്കിയതിനെതിരെ ബിജെപി രംഗത്തുവന്നു.

60 ഹെക്ടര്‍ സ്ഥലം കൈമാറിയതിന് ദേവസ്വം ബോര്‍ഡില്‍ നിന്ന് 122.7 ഹെക്ടര്‍ ഭൂമിയുടെ വില ഈടാക്കിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. എന്‍. ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിലയ്ക്കല്‍ പള്ളി, മലയാറ്റൂര്‍പള്ളി, വല്ലാര്‍പാടം പളളി തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെല്ലാം സൗജന്യമായി ഭൂമി അനുവദിച്ച സര്‍ക്കാര്‍ ഹിന്ദുക്കളെഅവഹേളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്