ഗോസ്വാമിയെ സസ്പെന്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

പറ്റ്ന: ബീഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ കുംഭകോണക്കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന പറ്റ്ന മുന്‍ജില്ലാ മജിസ്ട്രേറ്റ് ഗോസ്വാമിയെ ബീഹാര്‍ സര്‍ക്കാര്‍ സസ്പെന്റു ചെയ്തു.

ക്രിമിനല്‍ കേസില്‍ പ്രതിയായ ഗോസ്വാമിക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ഗവര്‍ണറുടെ സമ്മതം ലഭിച്ചതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ രാത്രി മുതല്‍ സസപെന്‍ഷന്‍ ഉത്തരവ് നിലവില്‍ വന്നു.

കുംഭകോണക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഗോസ്വാമി ജൂണ്‍ 30ന് കോടതി മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇയാളെ ജൂലൈ ആറുവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റു ചെയ്തിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്