സഭാതര്‍ക്കം: ആലുവയില്‍ അക്രമവും ലാത്തിച്ചാര്‍ജും
കൊച്ചി: ആലുവ കതോലിക്കാ ബാവായുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ യാക്കോബായ വിശ്വാസികള്‍ പോലീസുമായി ഏറ്റുമുട്ടി.
പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും വൈദികരുള്‍പ്പെടെ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പ്രകടനക്കാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ വാഹനം കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു.
ഏറെ നേരത്തെ സംഘര്‍ഷത്തിനു ശേഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാതോലിക്കാ ബാവ നിരാഹാരം അവസാനിപ്പിച്ചു. ഒന്നര ദിവസം നീണ്ട ഉപവാസത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ കാതോലിക്കാ ബാവയെ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഭാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേരുമ്പോഴാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. കാതോലിക്കാ ബാവയുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ചത്തിെയ വിശ്വാസികള്‍ അക്രമാസക്തരാവുകയായിരുന്നു. യുസി കോളജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി അതു വഴി വന്ന അഡ്വക്കറ്റ് ജനറല്‍ ബീരാനെയും ഭാര്യയെയും അവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഇറക്കിവിട്ടു. തുടര്‍ന്ന് കാര്‍ കത്തിച്ചു.
പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് പള്ളി അങ്കണത്തില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തിയത്. പള്ളിയുടെ പ്രധാന വാതില്‍ വരെയെത്തി ഇരച്ചുകയറിയ പൊലീസ് കണ്ടില്‍ കണ്ടവരെയെല്ലാം ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. മുന്നൂറോളം പോരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications