തമിഴ്നാട്ടില്‍ പ്രവേശന പരീക്ഷ പുനസ്ഥാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടില്‍ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷാ രീതി പുനസ്ഥാപിച്ചു. 2004-05 വര്‍ഷത്തേക്കുള്ള പ്രവേശനവും പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും.

പ്രവേശനത്തെ സംബന്ധിച്ച സുപ്രീകോടതി, മദ്രാസ് ഹൈക്കോടതി വിധികള്‍ നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് പ്രവേശന പരീക്ഷാരീതി പുനസ്ഥാപിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

തമിഴ്നാട്ടില്‍ പ്രവേശന പരീക്ഷ വേണ്ടെന്നു വച്ച് ജൂണ്‍ ഒന്‍പതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതെത്തുടര്‍ന്നു ലഭിച്ച 400ളം ഹര്‍ജികള്‍ പരിഗണിച്ച് പ്രവേശനപരീക്ഷ പുനസ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതെത്തുടര്‍ന്നാണ് പ്രവേശനപരീക്ഷ പുനസ്ഥാപിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്