ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ലോറി സമരം
തിരുവനന്തപുരം: ജൂലൈ 31 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോറി സമരം ആരംഭിക്കും. ശനിയാഴ്ച ഗതാഗത മന്ത്രി എന്‍.ശക്തനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
വാഹന നികുതിക്കൊപ്പം തൊഴിലാളി ക്ഷേമനിധി തുകയും അടയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം. ലോറി, ടാങ്കര്‍ ലോറി, കോണ്‍ട്രാക്ട് വാഹനങ്ങള്‍, ടെമ്പോ, മിനിലോറി എന്നിവയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് വാഹന ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഡീസല്‍ നികുതി കുറയ്ക്കുക, സ്പീഡ് ഗവര്‍ണര്‍ ഉപയോഗം എന്നീ കാര്യങ്ങളില്‍ യോജ-ിച്ച തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്പീഡ് ഗവര്‍ണര്‍ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അഡ്വക്കേറ്റ് ജ-നറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീസലിന്റെ നികുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി എടുക്കും. പക്ഷെ, വാഹന നികുതിക്കൊപ്പം ക്ഷേമ നിധിത്തുക അടയ്ക്കാനുള്ള നിയമം പിന്‍വലിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെ ധരിപ്പിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശം വാഹനഉടമകള്‍ക്ക് സ്വീകാര്യമായില്ല.












Click it and Unblock the Notifications