കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുല്ല ഒമറിന്റെ കൂട്ടാളിയെ പാകിസ്ഥാന്‍ അറസ്റ് ചെയ്തു
ഇസ്ലാമബാദ്: താലിബാന്‍ തലവന്‍ മുല്ല ഒമറിന്റെ സുഹൃത്തും മുതിര്‍ന്ന താലിബാന്‍ നേതാവുമായ മുഹമ്മദ് യാസിറിനെ പാകിസ്ഥാന്‍ അറസ്റ് ചെയ്തു.
അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു. യാസിറിനെ താലിബാന്‍ വിവര, സാംസ്കാരിക വിഭാഗത്തിന്റെ തലവനായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് താലിബാന്‍ നിയോഗിച്ചിരുന്നു. നേരത്തെ മറ്റൊരു തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു യാസിര്‍.
യാസിറിനെ യുഎസിന് കൈമാറുമോ എന്ന കാര്യം പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.