കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ എസ്.ജെ.സൂര്യയെ അറസ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ എസ്.ജെ.സൂര്യയെ ആഗസ്ത് 23 ചൊവ്വാഴ്ച ചെന്നൈ പൊലീസ് അറസ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡിലെ വനിതാ അംഗത്തെ മൊബൈല്‍ ഫോണ്‍ കൊണ്ട് എറിഞ്ഞ സംഭവത്തിലാണ് അറസ്റുണ്ടായത്.

അറസ്റ് ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കപ്പെട്ട സൂര്യക്ക് ജാമ്യം അനുവദിച്ചു. എല്ലാ ദിവസവും പൊലീസിനു മുമ്പാകെ ഹാജരാകാനും അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കാനും മജിസ്ട്രേറ്റ് ഗോവിന്ദരാജു സൂര്യക്ക് നിര്‍ദേശം നല്‍കി.

ഷൂട്ടിംഗിന്റെ തിരക്കിലായതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ നല്‍കിയ അപേക്ഷ തിങ്കളാഴ്ച തള്ളിയ മജിസ്ട്രേറ്റ് സൂര്യക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സൂര്യയുടെ തമിഴ് ചിത്രമായ ന്യൂവിലെ അശ്ലീല രംഗങ്ങളെയും ദ്വയാര്‍ഥ പ്രയോഗങ്ങളെയും ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു. നടി കിരണ്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗം ചിത്രീകരിച്ചതിനു ശേഷം സൂര്യസെന്‍സര്‍ബോര്‍ഡിനെ സമീപിച്ചെങ്കിലും ചിത്രത്തില്‍ അതുള്‍പ്പെടുത്താന്‍ ബോര്‍ഡ് വിസമ്മതിച്ചിരുന്നു. ഇതില്‍ രോഷാകുലനായ സൂര്യ സെന്‍സര്‍ ബോര്‍ഡംഗം വാനതി ശ്രീനിവാസനു നേരെ തന്റെ മൊബൈല്‍ ഫോണ്‍ എറിയുകയായിരുന്നു.

ആഗസ്ത് അഞ്ചിന് ന്യൂവിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ന്യൂവിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X