കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാത്തതില്‍ കോടതിക്ക് അതൃപ്തി
കൊ-ച്ചി: തദ്ദേ-ശ-സ്വ-യംഭരണ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി രേഖപ്പെടുത്തി. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച് പരാതികള്‍ തള്ളിക്കളയവെയാണ് കോടതി ഈ അഭിപ്രായം പറഞ്ഞത്.
തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങുന്നതിന് മുമ്പ് വാര്‍ഡ്വിഭജനം പൂര്ത്തിയാക്കണമായിരുന്നുവെന്ന് ജസ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇതു സംബന്ധിച്ച പരാതികള്‍ കോടതിക്ക് നല്‍കാമെന്നും കോടതി വ്യക്തമാക്കി.