കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാത്രി 7.30ന് കെപിസിസി യോഗത്തെ അഭിസംബോധന ചെയ്യും.

സെപ്ററംബര്‍ മൂന്ന് ശനിയാഴ്ച നിയമസഭാമന്ദിര പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജി, നെഹ്റു, അംബേദ്കര്‍ പ്രതിമകളുടെ അനാഛാദനം പ്രധാനമന്ത്രി നിര്‍വഹിക്കും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ സാമാജികര്‍ക്കും സഭയില്‍ 100 ശതമാനം ഹാജരുള്ള പി.ജെ ജോയി എംഎല്‍എക്കും പ്രധാനമന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്യും. വിതുരയിലെ വിനോബ സ്കൂളിന്റെ തറക്കല്ലിടല്‍ കര്‍മവും പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ശാസ്തമംഗലം-വെളളയമ്പലം റൂട്ടില്‍ ഗതാഗതം അനുവദിക്കുകയില്ല. ശനിയാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നിയസഭാ മന്ദിരപരിസരത്ത് നടക്കുമ്പോള്‍ നിയമസഭക്കു മുന്നിലും ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി വരുന്ന സമയത്തും പോകുന്ന സമയത്തും എയര്‍പോര്‍ട്ട് റോഡിലും ഗതാഗതം തടസപ്പെടും.

ഡിജിപിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 2000 പൊലീസുകാരെ പ്രധാനമന്ത്രിയുടെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

ശനിയാഴ്ച തന്നെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X