കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തീവണ്ടി യാത്രാക്കൂലി കൂട്ടിയേക്കും: കേന്ദ്രമന്ത്രി
ബാംഗ്ലൂര്‍: ഇന്ധന വില വര്‍ധിപ്പിച്ചതിനാല്‍ തീവണ്ടി യാത്രാക്കൂലിയില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ആര്‍.വേലു അറിയിച്ചു.
കഴിഞ്ഞ രണ്ടു തവണ ഇന്ധനവില കൂട്ടിയപ്പോഴും തീവണ്ടി യാത്രാക്കൂലി കൂട്ടിയില്ല. എന്നാല്‍ ഇത്തവണ യാത്രാക്കൂലി കൂട്ടേണ്ടിവരുമെന്ന് വേലു വ്യക്തമാക്കി. ബാംഗ്ലൂര്‍ റെയില്‍വെ സ്റേഷനില്‍ പ്ലാറ്റ്ഫോം വെന്റിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.