കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍ജിസിയുടെ ഗ്യാസ് കിണറിന് തീപിടിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഒഎന്‍ജിസിയുടെ ആന്ധ്രാപ്രദേശിലെ ഗ്യാസ് കിണറിന് സപ്തംബര്‍ എട്ട് വ്യാഴാഴ്ച തീപിടിച്ചു. സംഭവത്തില്‍ രണ്ടുപേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. 30ളം പേര്‍ അപകടം നടക്കുന്ന സമയത്ത് ഗ്യാസ് കിണറില്‍ ജോലി ചെയ്തിരുന്നു.

ആന്ധ്രയിലെ അമലാപുരത്തിനടുത്ത താണ്ഡവപ്പള്ളി ഗ്രാമത്തിലെ എണ്ണക്കിണറിനാണ് സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ 11.30ടെ തീപിടിച്ചത്. 150 അടി ഉയരത്തില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ഗ്യാസ് കിണറിലുണ്ടായ മര്‍ദത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നു കരുതുന്നു. കിണറിനുളളിലാകെ തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്.

തീപിടുത്തത്തെ തുടര്‍ന്ന് ഇവിടെയുള്ള ഗ്യാസ് ഉല്‍പാദനം അല്‍പസമയത്തേക്ക് തടസപ്പെട്ടേക്കുമെന്ന് ഒഎന്‍ജിസി അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്തുളള 400ളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ചു വിലയിരുക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡ്ഢി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. പ്രദേശത്തുള്ളവരെ ഒഴിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഎന്‍ജിസിയുടെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിശാഖപട്ടണത്തു നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവി ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.

ഇവിടടുത്തുളള ഒരു എണ്ണക്കിണറിന് 10വര്‍ഷം മുന്‍പ് തീപിടിച്ച് വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗ്യാസ് കിണിറിന് തീപിടിച്ച സംഭവം പരിസരവാസികളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X