കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തംബര്‍ 12 തിങ്കളാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സിനിമാതാരം ജയറാമും അവതരിപ്പിക്കുന്ന പഞ്ചാരി മേളം ചടങ്ങിലെ മുഖ്യആകര്‍ഷണമാകും. ചടങ്ങിനോടനുബന്ധിച്ച് സ്വരാഞ്ജലി എന്ന നൃത്തപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 12 മുതല്‍ 17 വരെയാണ് തലസ്ഥാനത്തെ ഓണം വാരാഘോഷം. കനത്ത മഴ മൂലം ഓണം വാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്ര ഇക്കുറി വേണ്ടെന്നു വച്ചിട്ടുണ്ട്.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജി.വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, എം.ജി.ശ്രീകുമാര്‍, ഉദയഭാനു, ജാസി ഗിഫ്റ്റ്, എം. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പൂജപ്പുര മൈതാനത്ത് ഗാനമേളകള്‍ ഉണ്ടായിരിക്കും. തീര്‍ത്ഥപാദ മണ്ഡപത്തില്‍ പ്രമുഖ കലാകാരന്മാര്‍ കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കും.

വിജെടിഹാളില്‍ കര്‍ണാടക സംഗീത പരിപാടിയും വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. പ്രസ് ക്ലബില്‍ ഗസല്‍ ആലാപനവും ഉണ്ടായിരിക്കും.

സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ലൈറ്റ് ആന്റ് സൗണ്ട് ഷോ, മലയത്ത് അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവയാണ് വാരഘോഷപരിപാടികളുടെ മുഖ്യആകര്‍ഷണം.

വാരാഘോഷപരിപാടികളുടെ ഭാഗമായി കോവളം, വേളി, ആക്കുളം, തിരുവല്ലം, അരുവിക്കര, നെയ്യാര്‍ ഡാം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ പ്രോമോഷന്‍ കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിനൊപ്പം എറണാകുളത്തും കോഴിക്കോടും ഇതാദ്യമായി വിപുലമായ തോതില്‍ വാരാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X