കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷം ഡിഐസിക്ക് തുറന്ന മനസോടെ വോട്ടു ചെയ്യും: പാലോളി

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: ഇടതുപക്ഷ വോട്ടര്‍മാര്‍ കരുണാകരന്റെ ഡിഐസിക്ക് തുറന്ന മനസോടെ വോട്ടു ചെയ്യുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ഈ സമീപനം തിരിച്ചുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വയനാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും കാലം എതിര്‍ത്തു പോന്ന കരുണാകരനെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന വാദമൊന്നും അടിസ്ഥാനമുള്ളതല്ല. ഡിഐസി ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അടിയന്തിരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ പിന്തുണക്കുന്നതാണ് പ്രശ്നമെങ്കില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ പാര്‍ട്ടിയായ സിപിഐ ആണ് ഇപ്പോള്‍ എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെ തന്നെയാണ് കേന്ദ്രത്തില്‍ സിപിഎം ഇപ്പോള്‍ പിന്തുണക്കുന്നതും.

ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ മുസ്ലീം ലീഗ് ആണ് കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍. ഇതുവരെയുണ്ടാക്കാത്തത്ര ശക്തമായ കൂട്ടുകെട്ടാണ് ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ഉണ്ടാകാത്തത്ര വലിയ തിരിച്ചടിയായിരിക്കും യുഡിഎഫിന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക.

ഇന്ത്യന്‍ നാഷണല്‍ ലീഗുമായുള്ളത്ര ബന്ധമൊന്നും സിപിഎമ്മിന് ഡിഐസിയുമായി ഇല്ലെന്നും പാലോളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X