കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പൊതുപണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ഇടത് ട്രേഡ് യൂണിയനുകള്‍ നടന്നുന്ന രാജ്യവ്യാപകമായ പണിമുടക്ക് സപ്തംബര്‍ 28 ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. 24 മണിക്കൂറാണ് പണിമുടക്ക്.
റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തുമെന്ന് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ള സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വിമാനസര്‍വീസുകള്‍ തടസപ്പെടുത്താനും പദ്ധതിയുണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും സപ്തംബര്‍ 29 വ്യാഴാഴ്ച പ്രവര്‍ത്തിക്കില്ല.
ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തുക. പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ജൂലൈ ഒന്‍പതിനാണ് സംഘടനകള്‍ പണിമുക്കിന് ആഹ്വാനം നല്‍കിയത്.