കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് 21 ജില്ലാ പഞ്ചായത്തുകളില്‍ വിജയിച്ചു. യുഡിഎഫിന് ഏഴു സീറ്റ് ലഭിച്ചു.

കൊല്ലം ജില്ലാപഞ്ചായത്തുകളില്‍ 26 സീറ്റ് കരസ്ഥമാക്കി എല്‍ഡിഎഫ് വന്‍വിജയം നേടി. ഇവിടെ യുഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17സീറ്റില്‍ 11 എണ്ണം എല്‍ഡിഎഫ് നേടി. ആറ് സീറ്റ് യുഡിഎഫിന് ലഭിച്ചു.

ആലപ്പുഴയില്‍ എല്‍ഡിഎഫിന് 14 സീറ്റും യുഡിഎഫിന് ഒന്‍പത് സീറ്റും ലഭിച്ചു..

കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫാണ് വിജയിച്ചത്. ഇവിടെ യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് 11ഉം സീറ്റുകളാണ് ലഭിച്ചത്. ഇടുക്കിയില്‍ എല്‍ഡിഎഫിന് 14ഉം യുഡിഎഫിന് രണ്ടു സീറ്റുമാണ് ലഭിച്ചത്.

എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇവിടെയുള്ള 28 ഡിവിഷനില്‍ 16 എണ്ണം എല്‍ഡിഎഫ് നേടി. യുഡിഎഫിന് ഒന്‍പത് സീറ്റ് മാത്രമാണ് ലഭിച്ചത്. ഡിഐസിക്ക് മൂന്നുസീറ്റ് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇവിടെ 20 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇവിടെ ആകെയുള്ള 88 ഗ്രാമപഞ്ചായത്തില്‍ 48 എണ്ണവും എല്‍ഡിഎഫ് നേടി. യുഡിഎഫിന് 10 സീറ്റുകള്‍ ലഭിച്ചു. ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13ഉം എല്‍ഡിഎഫ് നേടി. യുഡിഎഫിന് ആകെ രണ്ടു ബ്ലോക്കുകള്‍ മാത്രമാണ് ലഭിച്ചത്.

തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 30 സീററില്‍ 25ഉം നേടി എല്‍ഡിഎഫ് വന്‍നേട്ടം കൈവരിച്ചു. ഇവിടെ അഞ്ചു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിലും 15 സീറ്റ് എല്‍ഡിഎഫ് നേടി. യുഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചിരിക്കുന്നത്. ആകെയുളള 92 ഗ്രാമപഞ്ചായത്തുകളില്‍ 80ഉം എല്‍ഡിഎഫ് നേടി. അഞ്ചെണ്ണം യുഡിഎഫിന് ലഭിച്ചു.

പാലക്കാട് എല്‍ഡിഎഫിന് 27 സീറ്റുകളും യുഡിഎഫിന് ഒരു സീറ്റും ലഭിച്ചു.

മലപ്പുറത്ത് യുഡിഎഫ് അധികാരം നേടി. ആകെയുള്ള 32ല്‍ 26 സീറ്റും യുഡിഎഫ് നേടി. ആറ് സീറ്റു മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11ഉം യുഡിഎഫിനാണ്. എല്‍ഡിഎഫിന് മൂന്നെണ്ണം ലഭിച്ചു. ആകെയുളള 102 ഗ്രാമപഞ്ചായത്തുകളില്‍ 78 സ്ഥലങ്ങളിലെ ഫലം അറിവായപ്പോള്‍ 53 എണ്ണം യുഡിഎഫ് നേടി. എല്‍ഡിഎഫിന് 21 എണ്ണം മാത്രമാണ് ലഭിച്ചത്. നാലിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

കോഴിക്കോട് എല്‍ഡിഎഫിന് 24 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫിന് നാലു സീറ്റുകളാണ് ഇവിടെ ലഭിച്ചത്.വയനാട്ടില്‍ എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് ഏഴും സീറ്റുകളാണ് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫിന് 22ഉം യുഡിഎഫിന് നാലു സീറ്റും ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, രാമന്തളി പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന് ലഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 63 എണ്ണം എല്‍ഡിഎഫിനാണ്. യുഡിഎഫിന് ആകെ 16 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.

കാസര്‍കോഡ് എല്‍ഡിഎഫും യുഡിഎഫും ഏഴു സീറ്റുകള്‍ വീതം നേടി. ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X