കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ പലയിടത്തും മഴ ലഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ പല സ്ഥലങ്ങളിലും ലക്ഷദ്വീപില്‍ മിക്കയിടത്തും മഴ ലഭിച്ചു. കാഞ്ഞിരപ്പള്ളി, കോഴ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- അഞ്ച് സെന്റിമീറ്റര്‍.
കോഴിക്കോട് മൂന്ന് സെന്റിമീറ്റര്‍ മഴ ലഭിച്ചു. കരിപ്പൂര്‍ വിമാനത്താവളം, മഞ്ചേരി, പെരിന്തല്‍മണ്ണ, ആലത്തൂര്‍, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ വീതം മഴയുണ്ടായി.
ഒക്ടോബര്‍ 12 ബുധനാഴ്ച രാവിലെ വരെ സംസ്ഥാനം പലയിടത്തും മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.