നിയന്ത്രണരേഖയില്‍ ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറക്കുന്നു
ദില്ലി: ഭൂകമ്പ ദുരന്ത ബാധിതര്‍ക്കായി നിയന്ത്രണരേഖയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു.
സഹായവും ദുരിതാശ്വാസവും സ്വീകരിക്കുന്നതിനായി നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുമുള്ള ജനങ്ങള്‍ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്താം. ഈ കേന്ദ്രങ്ങളില്‍ തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനും സൗകര്യമൊരുക്കും.
ഇത്തരം മൂന്ന് കേന്ദ്രങ്ങള്‍ തുറയ്ക്കാനാണ് ഇന്ത്യ നിര്‍ദേശിച്ചത്. അതേ സമയം അഞ്ച് കേന്ദ്രങ്ങള്‍ തുറയ്ക്കാനാണ് പാകിസ്ഥാന്റെ നിര്‍ദേശം. ഉറിയിലെ കമന്‍ പോസ്റ്, തംഗ്ധരിലെ താത്വാള്‍, പൂഞ്ചിലെ ചകന്താബാഗ് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇത് പാകിസ്ഥാന്റെ അംഗീകാരത്തിന് അനുസരിച്ചായിരിക്കും സ്ഥാപിക്കുന്നത്.
ഒക്ടോബര്‍ 25 മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയേക്കും. വൈദ്യസഹായത്തിനായി ആളുകള്‍ക്ക് പകല്‍ ഈ കേന്ദ്രങ്ങളെ സമീപിക്കാം.