For Daily Alerts
ഗുജറാത്തിലെ ദാഹോദില്‍ സ്ഫോടനത്തില്‍ ഏഴ് മരണം
ദാഹോദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ബാരിയാവാദില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ നാല് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ദീപാവലി ദിനത്തില്‍ വീട്ടില്‍ വച്ച് അനധികൃതമായി പടക്കമുണ്ടാക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് അറിയുന്നത്. നവംബര്‍ ഒന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. അന്‍ക്വാര്‍ ഇബ്രാഹിം ഷെയ്ഖ് എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീട്ടില്‍ പൊട്ടാഷ് ശേഖരിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.