കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന് വധഭീഷണി: രണ്ടു പേര്‍ ധാക്കയില്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ധാക്ക: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ഇ-മെയിലിലൂടെ വധഭീഷണി അയച്ചതിന് രണ്ട് പേരെ ബാംഗ്ലാദേശ് സുരക്ഷാസേന അറസ്റ് ചെയ്തു.

സാര്‍ക് ഉച്ചകോടി നടക്കുന്ന വേദിയായ ചൈന-ബംഗ്ലാദേശ് ഫ്രന്റ്ഷിപ്പ് സെന്റര്‍ തകര്‍ക്കുമെന്നും ഇ-മെയിലില്‍ ഭീഷണിയുണ്ട്. നിരോധിക്കപ്പെട്ട സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ പേരിലാണ് ഇ-മെയില്‍ അയച്ചതെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ആഗസ്തില്‍ നാല് പേരുടെ മരണത്തിനിടാക്കിയ ബോംബ് സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് ജമായത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്.

വെള്ളിയാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ധാക്കയിലെ മഹമ്മുദ്പൂരിലെ ഒരു വീട്ടില്‍ നിന്നും സുമന്‍ സര്‍ക്കാര്‍, മധുല്‍ ഇസ്ലാം എന്നിവരെ പിടികൂടിയത്. ഇവര്‍ ഇ-മെയില്‍ അയച്ചതെന്ന് കരുതപ്പെടുന്ന കമ്പ്യൂട്ടറും പിടിച്ചെടുത്തു.

തീവ്രവാദ, മതമൗലികവാദ സംഘടനകള്‍ ഉച്ചകോടി തടസപ്പെടുത്താന്‍ ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാല്‍ ബംഗ്ലാദേശ് അധികൃതര്‍ ധാക്കയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X