കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പ് വഴക്ക് അതിരൂക്ഷമായി. ഔദ്യോഗിക പക്ഷവും മുകുന്ദന്‍ പക്ഷവും പരസ്യമായ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടുന്ന സാഹചര്യമൊരുങ്ങിയതോടെ ബിജെപിയിലെ പ്രശ്നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായി.

പി.പി.മുകുന്ദന്‍ വോട്ട്ക്കച്ചവടം നടത്തിയെന്ന് രാജഗോപാല്‍ പരസ്യപ്രസ്താവന നടത്തിയപ്പോള്‍ ആര്‍എസ്എസിനെതിരെ രാജഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന നിലപാടിലാണ് മുകുന്ദന്‍.

ഒരു കാരണവശാലും പി.എസ്.ശ്രീധരന്‍പിള്ളയെ സംസ്ഥാന പ്രസിഡന്റായി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുകുന്ദന്‍ പക്ഷം. അതേ സമയം മുകുന്ദന്‍ പക്ഷത്തിനെതിരെ സാമ്പത്തിക ആരോപണങ്ങളാണ് ഔദ്യോഗികപക്ഷം ഉന്നയിക്കുന്നത്.

ശ്രീധരന്‍പിള്ളയെ സംസ്ഥാന പ്രസിഡന്റായി തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവയ്ക്കാനാണ് മുകുന്ദന്‍ പക്ഷം ആലോചിക്കുന്നത്. മുകുന്ദന്‍ പക്ഷം വോട്ടുകച്ചവടം നടത്തിയെന്ന് ആരോപിക്കുന്ന നേതാക്കളുടെ പൂര്‍ണനിയന്ത്രണത്തിലായിരുന്നു തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് അവര്‍ പറയുന്നു.

ഇന്ത്യാ ടുഡേയില്‍ വന്ന അഭിമുഖത്തിലാണ് മുകുന്ദന് മുകുന്ദനെതിരെ രാജഗോപാല്‍ പരസ്യമായി ആരോപണം ഉന്നയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X