കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി പി. എം. സയീദ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഊര്‍ജമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.എം. സഈദ് (64) ഹൃദ്രോഗം മൂലം അന്തരിച്ചു . തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ഡിസംബര്‍ 18 ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.

കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ച അദ്ദേഹത്തിന് ശനിയാഴ്ച സോളിലെ ഹ്യുണ്ടായി ആസ്പത്രിയില്‍ അടിയന്തിരശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഞായറാഴ്ചരാത്രി പെട്ടെന്ന് ഹൃദയാഘതമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമാണ് ഉണ്ടായത്.

7വര്‍ഷമായി കരള്‍ വലുതാകുന്ന അസുഖത്തിനു ചികില്‍സയിലായിരുന്ന അദ്ദേഹം, ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി കഴിഞ്ഞ ആഴ്ചയാണ് കൊറിയയിലേക്ക് യാത്രതിരിച്ചത്. ഒരുമാസം മുന്‍പ് അമേരിക്കയില്‍ കരള്‍ സംബന്ധമായ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു

മലയാളിയായ സെയ്ദ് ലക്ഷദ്വീപ് സ്വദേശിയാണ്. 36 കൊല്ലം തുടര്‍ച്ചയായി അദ്ദേഹം പാര്‍ലമെന്റില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇപ്പോള്‍ അദ്ദേഹം ദില്ലിയില്‍ നിന്നുളള രാജ്യസഭാംഗമായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71 വോട്ടിന് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ മന്ത്രിയായി സോണിയാഗാന്ധി നിയമിക്കുകയായിരുന്നു.

റഹ്മത്താണ് ഭാര്യ. ഡോ.സുബൈദ, ഡോ. ഫരീദ, ഹമീദ, ഷാഹിദ, സാജിദ, സാഹിദ,ഹംദുല്ല, ആരിസ എന്നിവര്‍ മക്കളാണ്. മരണസമയത്ത് ഭാര്യ റഹ്മത്തും മൂത്തമകള്‍ ഡോ. സുബൈദയും മകന്‍ അഡ്വ. ഹംദുള്ള സഈദും സമീപത്തുണ്ടായിരുന്നു.

സയീദിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി 10 മണിയോടെ ദില്ലിയില്‍ കൊണ്ടുവരും. ദില്ലിയില്‍ നിന്നും ചൊവ്വാഴ്ച കൊച്ചി വഴി മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ചയായിരിക്കും കബറടക്കം നടക്കുക.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സയീദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X