ധാരണയായില്ല; മൊയ്ലി-കരുണാകരന്‍ ചര്‍ച്ച തുടരും
തിരുവനന്തപുരം: കെ.കരുണാകരനും വീരപ്പ മൊയ്ലിയും തമ്മില്‍ സീറ്റ് ധാരണ സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. ചര്‍ച്ച ഞായറാഴ്ചയും തുടരും.
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം അംഗീകരിക്കാനുള്ള കരുണാകരന്റെയും മുരളിയുടെയും വിസമ്മതമാണ് ചര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ മാത്രം സീറ്റ് ധാരണ മതി എന്ന നിലപാടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ഈ നിര്‍ദേശം അതേ പടി അംഗീകരിക്കാന്‍ മുരളിയും കരുണാകരനും തയ്യാറായിട്ടില്ല.
സീറ്റുകളുടെ എണ്ണം സംബന്ധിച്ചും ധാരണയിലെത്തിയിട്ടില്ല. ഇരുപത്തിയഞ്ചിനും മുപ്പതിനുമുടയില്‍ സീറ്റ് വേണമെന്ന് ഡിഐസി ആവശ്യപ്പെടുമ്പോള്‍ പതിനഞ്ചില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ശനിയാഴ്ച നടത്തിയ ചര്‍ച്ചക്കു ശേഷം കാര്‍മേഘമൊഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മൊയ്ലി വാര്‍ത്താലേഖകരോട് പറഞ്ഞു. അതേ സമയം കരുണാകരനും മുരളിയും വാര്‍ത്താലേഖകരെ കാണാന്‍ തയ്യാറായില്ല.
ഡിഐസി രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് കരുണാകരനുമായി കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. നേരത്തെ മുരളി മൊയ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications