കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ജനജീവിതം സാധാരണ നിലയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: വെള്ളിയാഴ്ച നടന്ന ഇരട്ട സ്ഫോടനത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ട ദില്ലി ജുമാമസ്ജിദ് പരിസരത്തെ ജനജീവിതം സാധാരണഗതിയിലേക്കു വരുന്നു. ശനിയാഴ്ച രാവിലെ നടന്ന ആദ്യ നമസ്കാരത്തില്‍ 250 ഓളം പേര്‍ പങ്കെടുത്തതായി ജുമാമസ്ജിദ് വൃത്തങ്ങള്‍ അറിയച്ചു.

പള്ളിക്കു സമീപത്ത് ഇന്നും കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ട്. കനത്ത പരിശോധനകള്‍ക്കു ശേഷമാണ് സന്ദര്‍ശകരെ കടത്തി വിടുന്നത്. കാര്യങ്ങളെല്ലാം സാധാരണഗതിയിലാണെന്നും ഒന്നിനെപ്പറ്റിയും ഭയപ്പെടേണ്ടകാര്യമില്ലെന്നും ജുമാ മസ്ജിദ് അധികൃതര്‍ അറിയിച്ചു.

ദില്ലിയിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളിലൊന്നായ ജുമാ മസ്ജിദില്‍ ഇന്ത്യക്കാരും വിദേശികളുമായി ധാരാളം പേര്‍ അനുദിനം എത്തുന്നുണ്ട്. മുഗള്‍ രാജാവായ ഷാജഹാനാണ് പതിനേഴാം നൂറ്റാണ്ടിലെ ശൈലിയിലുള്ള പള്ളി പണികഴിപ്പിച്ചത്.

വെള്ളിയാഴ്ച വൈകീട്ടു നടന്ന സ്ഫോടനങ്ങളില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെട്ടിരുന്നു. എല്ലാവരുടെയും പരിക്കുകള്‍ നിസ്സാരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയി ച്ചു. ദുരന്തങ്ങളുണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നില്ല രണ്ട് സ്ഫോടനങ്ങളുമെന്ന് പ്രാഥമിക തെളിവുകളില്‍നിന്ന് വ്യക്തമാകുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X