ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കുത്തേറ്റു മരിച്ചു
ചാവക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവക്കാട് നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ കെ.പി.വത്സലന്‍ (41) കുത്തേറ്റുമരിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
കുത്തേറ്റ നഗരസഭാ കൗണ്‍സിലര്‍ എ.എച്ച്.അക്ബര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയാണ് അക്ബര്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് വത്സലന്‍.
വത്സലന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി തൃശൂര്‍ ജില്ലയില്‍ തിങ്കള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ചാവക്കാട് പന്നിയൂര്‍ പഞ്ചായത്തിലെ ഒറ്റൈനിയിലാണ് സംഭവം. ഗുരുവായൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന പ്രചാരണ പര്യടനത്തിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കാനായാണ് നേതാക്കള്‍ ഇവിടെയെത്തിയത്.
ഇവിടെ പോസ്റര്‍ ഒട്ടിച്ചതിന്റെയും കൊടി നശിപ്പിച്ചതിന്റെയും പേരില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാനായി കാറില്‍ നിന്നിറങ്ങിയ വത്സലനെയും അക്ബറിനെയും അക്രമികള്‍ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ വത്സലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തെത്തുടര്‍ന്ന് ചാവക്കാട്, ഗുരുവായൂര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നു. അഞ്ചു ബസ്സുകള്‍ തകര്‍ക്കപ്പെട്ടു. കടകള്‍ക്കും കാറുകള്‍ക്കും നേരെ പലേടത്തും കല്ലേറുണ്ടായി. അക്രമം നടന്നയുടന്‍ മേഖലയിലാകെ കടകളടച്ചു. ഗതാഗതം നിലച്ചു.












Click it and Unblock the Notifications