കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ പാര്‍ലമെന്റ് പുന:സ്ഥാപിക്കും

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: ജനാധിപത്യ പ്രക്ഷോഭകരുടെ രൂക്ഷമായ പ്രതിഷേധത്തെത്തുടര്‍ന്ന് പിരിച്ചു വിട്ട നേപ്പാള്‍ പാര്‍ലമെന്റ് പുനസ്ഥാപിക്കുമെന്ന് തിങ്കളാഴ്ച രാത്രി ജ്ഞാനേന്ദ്രരാജാവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരുമെന്ന് രാത്രി 11.30 ടി വിയിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ രാജാവ് അറിയിച്ചു.

പ്രതിപക്ഷപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജാധിപത്യത്തിനെതിരെ പതിനായിരങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെയാണ് രാജാവിന്റെ പ്രഖ്യാപനമുണ്ടായത്. 2002 മെയ് 22 പിരിച്ചു വിട്ട പാര്‍ലമെന്റ് പുന:സ്ഥാപിക്കുന്നുവെന്നാണ് രാജാവ് അറിയിച്ചത്. ബഹുപാര്‍ട്ടി ജനാധിപത്യത്തിലൂടെ രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും നിലനിര്‍ത്താന്‍ ഏഴു പാര്‍ട്ടികളടങ്ങിയ സഖ്യത്തിന് കഴിയുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.

മാത്രമല്ല ഇതേവരെയുള്ള ജനാധിപത്യ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെപേരില്‍ രാജാവ് അനുശോചനവും രേഖപ്പെടുത്തി. രാജ്യത്തെ മാവോയിസ്റ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് 2005ല്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബൊയെ രാജാവ് അധികാരത്തില്‍നിന്ന് പുറത്താക്കിയത്.

പാര്‍ലിമെന്റ് പുന:സ്ഥാപിക്കാനുള്ള ജ്ഞാനേന്ദ്രരാജാവിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. രാജാവിന്റെ പ്രഖ്യാപനം പ്രതിപക്ഷപ്പാര്‍ട്ടിനേതാക്കള്‍ സ്വാഗതം ചെയ്തു.

പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ മുന്‍ പ്രധാനമന്ത്രി ജെ പി കൊയ്രാളയുടെ വസതിയില്‍ നേതാരക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. നേപ്പാളില്‍ ജനാധിപത്യം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച ഇന്ത്യയുടെ ഇടപെടലാണ് നിര്‍ണായകമായത്. ഇന്നു നടത്തേണ്ടുന്ന പ്രക്ഷോഭ റാലി മാറ്റിവെക്കുന്നകാര്യം പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഇതേവരെ അറിയിച്ചിട്ടില്ല. രാജാവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് നേപ്പാളിലാകെ ആഘോഷങ്ങള്‍ നടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X