ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികളെ വിട്ടതിന് പള്ളി വിലക്ക്
കോവളം: കോവളത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നതിന് റോമന്‍ കത്തോലിക പള്ളി ഏര്‍പ്പെടുത്തിയ നിരോധം ലംഘിച്ച ക്രൈസ്തവര്‍ക്ക് പള്ളിയുടെ വിലക്ക്.
പള്ളിയുടെ നിരോധനം ലംഘിച്ച 16 കുടുംബങ്ങള്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്നുണ്ട്. 1977 മുതല്‍ കോവളത്തിനു പുറത്തെ സ്കൂളുകളില്‍ കുട്ടികളെ അയക്കുന്നതിന് ഇവിടെ വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ച കുടുംബങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
നാട്ടിലെ തമിഴ് മീഡിയം സ്കൂളില്‍ കുട്ടികളെ അയക്കാതിരുന്നാല്‍ സ്കൂളിലെ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണത്രെ ഇവിടെ പുറംനാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
ഇത്തരം നിബന്ധനകള്‍ ഇരുപതാം നൂറ്റാണ്ടില്‍ വേണ്ടതല്ലെന്നും ഇവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും കോവളം സ്വദേശി ബെന്‍ഹര്‍ പറഞ്ഞു. തന്റെ കുട്ടിയെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കാന്‍ വിട്ടതിന് പള്ളിയുടെ വിലക്ക് നേരിടുന്ന കുടുംബങ്ങളില്‍ ഒന്നാണ് ബെന്‍ഹറിന്റേത്.
ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ട് എട്ട് വര്‍ഷമായി. പള്ളിയുടെ നടപടി ഭയന്ന് വിലക്ക് ലംഘിക്കാന്‍ പല കുടുംബങ്ങളും ആദ്യമൊന്നും തയ്യാറായിരുന്നില്ല.
പള്ളിയുടെ വിലക്ക് ലംഘിച്ചതിന് തങ്ങള്‍ക്ക് സുനാമി ദുരിതാശ്വാസമെത്തുന്നത് പള്ളി അധികൃതര്‍ തടഞ്ഞിട്ടുണ്ടെന്ന് ചിലര്‍ ആരോപിക്കുന്നു. അതേ സമയം പള്ളി അധികൃതര്‍ ഈ ആരോപണം തള്ളിക്കളയുന്നു. വില്ലേജ് സമിതിയാണ് ഈ തീരുമാനമെടുത്തതെന്നും പള്ളിക്ക് ഇതില്‍ പങ്കില്ലെന്നും കോവളം പള്ളിയിലെ ഫാഗദര്‍ ജോസഫ് പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ സ്കൂള്‍ പൂട്ടേണ്ടി വരുമെന്നും അതിനാല്‍ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും വില്ലേജ് സമിതി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications