മഹാരാഷ്ട്ര ഗതാഗതമന്ത്രി രാജിവച്ചു
മുംബൈ: കോടതിയലക്ഷ്യന് ഒരു മാസത്തെതടവിന് ശിക്ഷിക്കപ്പെട്ട മഹാരാഷ്ട്ര ഗതാഗതമന്ത്രി സ്വരൂപ് സിംഗ് നായ്ക് തന്റെ മന്ത്രിസ്ഥാനം രാജിവച്ചു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് നായ്ക് തന്റെ രാജിക്കത്ത് നല്‍കിയത്.
2004ല്‍ വനം മന്ത്രിയായിരിക്കെ സുപ്രിംകോടതിയുടെ നാരോധന ഉത്തരവ് ലംഘിച്ച് നാല് ഈര്‍ച്ചമില്ലുകള്‍ക്ക് ലൈസന്‍സ് നല്‍കി എന്നകേസിലാണ് നായ്കിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന മന്ത്രിയുടെ അപേക്ഷ വെള്ളിയാഴ്ച സുപ്രിം കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നത്.
നെഹ്രുകുടുംബവുമായി അടുത്തബന്ധമുള്ള നായികു പിന്നാലെ എന്നും വിവാദങ്ങളും ഉണ്ടായിരുന്നു. ആദിവാസി മേഖലയിലെ നന്ദൂര്‍ബാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 7തവണ എം എല്‍ എ ആയിട്ടുണ്ട്. 1977-79, 1980-81 കാലത്തായി രണ്ടുതവണ ലോക് സഭിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1981മുതല്‍ 1982വരെ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു. 1980ലാണ് ആദ്യം മന്ത്രിയാകുന്നത്. 1995-99കാലത്തെ ബിജെപി-ശിവസേന ഭരണകാലമൊഴികെ എല്ലാ മന്ത്രി സഭകളിലും നായിക് മന്ത്രിയായിരുന്നു.


Click it and Unblock the Notifications