• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കും: ഗവര്‍ണര്‍

  • By Staff

തിരുവനന്തപുരം: ആര്‍.എല്‍.ഭാട്ടിയയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു. പ്രത്യേക ജുഡീഷ്യല്‍ അധികാരങ്ങളുള്ള കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കുമെന്നും ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാന്‍ കടാശ്വാസ പദ്ധതികള്‍ കൊണ്ടുവരികയും വായ്പാ സംവിധാനം പരിഷ്കരിക്കുകയും ചെയ്യും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. 50,000 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. സ്വകാര്യ പണമിടപാടുകാരെ നിയന്ത്രിക്കാന്‍ ജ-ൂഡീഷ്യല്‍ അധികാരത്തോടുകൂടിയ നിയന്ത്രണം കൊണ്ടുവരും.

സര്‍ക്കാരിന് ഗുരുതരമായ ധനക്കമ്മിയുണ്ടെന്നും പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെടുത്തിയ കേന്ദ്രനടപടി തിരിച്ചടിയായെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. വാറ്റ് നടപ്പിലാക്കിയതിനാല്‍ സംസ്ഥാനത്തിന് വന്‍ നഷ്ടം നേരിട്ടതായും നയപ്രഖ്യാപനത്തില്‍ പറയുന്നു.

ഗവര്‍ണറുടെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

സഹകരണ മേഖലയില്‍ നിന്നുള്ള കാര്‍ശക വായ്പ്പാ പലിശയ്ക്ക് ഇളവു നല്‍കും.

വിവരസാങ്കേതിക വിദ്യാ രംഗത്ത് 2 ലക്ഷം പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ നടപ്പാക്കും.

പൊതുമേഖല നവീകരിക്കാനായി പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കും.

സൈബര്‍ ക്രൈം തടയാനായി പ്രത്യേക പൊലീസ് സേന രൂപീകരിക്കും.

സംയോജ-ിത യുവജ-ന കമ്മീഷന്‍ രൂപീകരിക്കും.

ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രം തുടങ്ങും.

അംഗന്‍വാഡി അടക്കമുള്ള പ്രാദേശിക സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ചെറുകിട ജ-ലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കും.

കൊച്ചിയിലെ റോഡ് വികസനത്തെ കുറിച്ച് പഠനം നടത്തും.

ചെറുകിട വ്യവസായ മേഖല ഊര്‍ജ്ജസ്വലമാക്കും.

വികേന്ദ്രീകൃത ജ-നാധിപത്യ സംവിധാനം ശക്തിപ്പെടുത്തും.

പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും.

വയനാട്ടിലേയും പാലക്കാട്ടേയും കാര്ഷിക മേഖല പരമാവധി സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കും.

പഞ്ചായത്ത് മുനിസിപ്പല്‍ നിയമം ഭേദഗതി ചെയ്യും.

നാളീകേര പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ പഞ്ചായത്തിലും കേര ഗ്രൂപ്പ് സ്ഥാപിക്കും.

.പരമ്പരാഗത വ്യവസായ മേഖല നവീകരിച്ച് മത്സരയോഗ്യമാക്കും.

ദിനേശ് ബീഡി സഹകരണ സംഘം പുനരുദ്ധരിക്കാന്‍ പുതിയ പാക്കേജ-് നടപ്പാക്കും.

സംയോജ-ിത ജ-ില്ലാ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കും.

വൈദ്യുതി ബോര്‍ഡ് സ്വകാര്യ വത്കരിക്കില്ല.

വനസംരക്ഷണത്തിന് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.

കയര്‍, കശുവണ്ടി മേഖലകളുടെ വികസനത്തിന് ഊന്നല്‍ നല്‍കും.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണി കണ്ടെത്തും.

ജ-ലവിഭവ സംരക്ഷണം ഉറപ്പു വരുത്തും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.

മലബാറിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജ-നപ്പെടുത്തും.

കെഎസ്ടിപിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.

വിഴിഞ്ഞം തുറമുഖം ആഴക്കടല്‍ കണ്ടെയ്നര്‍ ടെര്‍മിനലായി വികസിപ്പിക്കും.

എല്ലാ സ്കൂളുകളിലും ശുദ്ധജ-ലമെത്തിക്കും.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷാ പരിജ-്ഞാനത്തിന് പ്രത്യേക കോഴ്സ് നടപ്പാക്കും.

കുഞ്ചന്‍ സ്മാരകത്തെ കല്‍പിത സര്‍വകലാശാലാ പദവിയിലേക്ക് ഉയര്‍ത്തും.

ജ-നകീയ പ്രക്ഷോഭങ്ങളുടെ സ്മാരക മ്യൂസിയമായി പുന്നപ്ര വയലാര്‍ സ്മാരകത്തെ മാറ്റും.

മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വകലാശാല സ്ഥാപിക്കും.

കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങും.

മാവേലി സ്റ്റോറുകളുടെ സേവനം മെച്ചപ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more