കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദസഞ്ചാര മേഖല വികസിപ്പിക്കും: കൊടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2006-07വര്‍ഷത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 16ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് കരുതപ്പെടുന്നതായി ആഭ്യന്തര, ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

2005ല്‍ 7,738 കോടിരൂപയാണ് വിനോദസഞ്ചാര മേഖലയില്‍ നിന്നുമുണ്ടായ നേട്ടം. ഈ വര്‍ഷം ആഭ്യന്തര ടൂറിസം, വിദേശ ടൂറിസം എന്നീ രണ്ടുവിഭാഗങ്ങളില്‍ നിന്നുമായി 9,000കോടിരൂപ വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ടൂറിസം മേളകളടക്കം പലപുതിയ പദ്ധതികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡ് ഗതാഗതം കുറ്റമറ്റതാക്കും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും- മന്ത്രി അറിയിച്ചു.

ടൂറിസം മേഖലയിലെ വികസനത്തിനായി ജില്ലകള്‍ തോറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും . ഇതിനായി ജില്ലാ ടൂറിസം വികസന കൗണ്‍സിലുകള്‍ പുനസംഘടിപ്പിക്കും.

കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്, വടകരയിലെ സാന്റ് ബാങ്ക്സ്, കാസര്‍കോട്ടെ വലിയപറമ്പ് എന്നിവിടങ്ങളിലെ ടൂറിസം വികസനങ്ങള്‍ക്കായി പദ്ധതി ആവിഷ്കരിക്കും- മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ഇതുസംബന്ധമായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X