കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി മോഷണം തടയും: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ പുതിയ നയങ്ങള്‍ ആവിഷ്കരിക്കുമെന്നും വൈദ്യുതി മോഷണം തടയുമെന്നും വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി മോഷ്ടിക്കുന്നത് പ്രഗത്ഭരും വിഐപികളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി മോഷണം നടത്തുന്നത് പ്രഗത്ഭരും വിഐപികളുമാണ്. അവര്‍ക്കൊക്കെ ഇപ്പോള്‍ സര്‍ക്കാര്‍ ഒരു അവസരം കൊടുക്കുകയാണ്. മോഷണം എത്രയാണോ കണ്ടു പിടിക്കുന്നത് അത്രയും പണം അടയ്ക്കാമെന്ന് അവര്‍ സമ്മതിയ്ക്കണം. അങ്ങനെയാണെങ്കില്‍ ഇവരുടെ പേര് വിവരം വൈദ്യുതി ബോര്‍ഡ് പുറത്തുവിടുകയില്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി മോഷണത്തിന് ഒരു വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാഫിയാ സംഘങ്ങളെ പിടിക്കണമെങ്കില്‍ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണം. 2003ലെ വൈദ്യുതി നിയമം അനുസരിച്ചാണ് ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്യുന്നത്. ഇതിന് പിഴ ശിക്ഷ മാത്രമേയുള്ളൂ. തടവ് ശിക്ഷയില്ല. ഇത് മോഷണക്കാര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ്.

ഈ നിയമം പരിഷ്ക്കരിച്ച് കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രോണിക് മീറ്റര്‍ വന്നതോടെ വളരെ സമര്‍ത്ഥമായാണ് വൈദ്യുതി മോഷണം നടത്തുന്നത്. ഇത്തരം മോഷണം നടത്തുന്നത് പാവപ്പെട്ട ഉപഭോക്താക്കളല്ലെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

വ്യാവസായിക മേഖലയില്‍ പാലക്കാട് ജില്ലയില്‍ നിന്നും ഗാര്‍ഹിക മേഖലയില്‍ എറണാകുളത്തു നിന്നുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മോഷണം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തടയുന്നതിനായുള്ള സ്ക്വാഡുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ബോര്‍ഡിന് 1500 കോടി രൂപയുടെ കുടിശിക പിരിഞ്ഞ് കിട്ടാനുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രസരണ നഷ്ടവും മോഷണവും മൂലം പ്രതിവര്‍ഷം 240 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X