എയര്‍ സഹാറയുടെ നിയന്ത്രണം സഹാറ ഗ്രൂപ്പ് വീണ്ടും ഏറ്റെടുത്തു
ന്യൂഡല്‍ഹി: എയര്‍ സഹാറയെ ജെറ്റ് എയര്‍വേയ്സിന്റെ എറ്റെടുക്കാനുള്ള നീക്കം റദ്ദായതോടെ എയര്‍ സഹാറയുടെ പ്രവര്‍ത്തനം സഹാറ ഗ്രൂപ്പ് വീണ്ടും ഏറ്റെടുത്തു.
കരാര്‍ പ്രകാരം ഏറ്റെടുക്കാനുള്ള സമയം ബുധനാഴ്ച രാത്രിയോടെ അവസാനിച്ചിരുന്നു. കരാര്‍ തുകയില്‍ ഇളവ് വരുത്തണമെന്ന ജെറ്റ് എയര്‍വെയ്സിന്റെ ആവശ്യം സഹാറ ഗ്രൂപ്പ് തള്ളിയതോടെയാണ് ഇടപാട് നടക്കില്ലെന്ന് ഉറപ്പായത്.
ഇന്ത്യന്‍ വ്യോമമേഖലയിലെ ഏറ്റവും വലിയ ഉടമ്പടിയായിരുന്നു 2300 കോടി രൂപയുടെ ജെറ്റ്-സഹാറ കരാര്‍. നഷ്ടത്തിലോടുന്ന കമ്പനി ഏറ്റെടുക്കാന്‍ ഈ തുകയില്‍ 10-20 ശതമാനം ഇളവ് വരുത്തണമെന്നാണ് ജെറ്റ് ആവശ്യപ്പെട്ടത്.
ജെറ്റ് എയര്‍വെയ്സില്‍ നിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ എയര്‍ സഹാറയുടെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന് എയര്‍ സഹാറ പ്രസിഡന്റ് അശോക് ശര്‍മ ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി എയര്‍ സഹാറയുടെ നിയന്ത്രണം ജെറ്റ് എയര്‍വെയ്സിനായിരുന്നു.












Click it and Unblock the Notifications