കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിവാദത്തിനു പിന്നില്‍ മാഫിയ: മന്ത്രി

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവണങ്ങിയെന്ന കന്നഡ നടി ജയമാലയുടെ പ്രസ്താവന ശബരിമലയുടെ ഇന്നത്തെ പ്രാധാന്യം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ചില മാഫിയകളുടെ ശ്രമഫലമാകാമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു.

ശബരിമലയിലൂടെ കേരളത്തിനു ലഭിക്കുന്ന പ്രശസ്തി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയും ഇതിനു പിന്നില്‍ ഉണ്ടാകാം. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും മാഫിയ സംഘങ്ങള്‍ അടുത്തദിവസങ്ങളില്‍ ഇവിടെയെത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

തെറ്റാണ് ചെയ്തതെന്ന് സമ്മതിച്ച സ്ഥിതിയ്ക്ക് ഇനി ജയമാലതന്നെ ഈ വിവാദം അവസാനിപ്പിക്കണം. ദേവപ്രശ്നം നടത്തിയ ഉണ്ണികൃഷ്ണപ്പണിക്കര്‍ വിവാദം അവസാനിപ്പിക്കാതെ ജാതി പറയുന്നതു തെറ്റായ രീതിയാണ്.

പിന്നോക്കക്കാരനായതു കൊണ്ടാണു പ്രശ്നമെന്നു പറഞ്ഞിട്ടും പിന്നോക്കക്കാരാരും പിന്തുണച്ചിട്ടില്ല. ജാതി പറയേണ്ടിടത്തു പറയണം.ആരോപണം വരുമ്പോള്‍ ജാതി പറയുന്നതു ശരിയല്ല. അയ്യപ്പനു ജാതിയില്ല.

ആരുഭരിച്ചാലും തത്വങ്ങളെ ലംഘിക്കാന്‍ അവകാശമില്ല, ഐക്യം തകര്‍ക്കുന്നത് ആശാസ്യമല്ല. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നിര്‍ത്തലാക്കണമെങ്കില്‍ അവിടെവന്ന് അതാവശ്യപ്പെടുകയാണ് വേണ്ടത്.

ഈ വിഷയം കര്‍ണാടക നിയമസഭയില്‍ ചര്‍ച്ചചെയ്തതായി അറിയുന്നു. അത്തരം ഒരു ചര്‍ച്ചയുടെ ആവശ്യമില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിലാണ് തെറ്റു ചെയ്തത്. കേരള സ്പീക്കറോട് കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കരുത്. ഈ വിവാദത്തില്‍ കേരള ജനതയ്ക്ക് താല്‍പര്യമില്ല-മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X