Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയനിയമത്തിനെതിരെ ചര്‍ച്ച് കൗണ്‍സില്‍

ചങ്ങനാശ്ശേരി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സ്വാശ്രയ കോളജ് നിയമത്തെ എതിര്‍ക്കാന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ തീരുമാനിച്ചു.

ന്യൂനപക്ഷാവകാശങ്ങള്‍ക്കെതിരായ നിയമത്തെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ എതിര്‍ക്കണമെന്ന തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. പുതിയ വിദ്യാഭ്യാസ നിയമം മൂലം ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സഭകള്‍ യോജിച്ചു സമിതികള്‍ക്കു രൂപം നല്‍കി നിയമത്തിനെതിരെ നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാര്‍, ഔദ്യോഗിക പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഭാഷാ മത ന്യൂനപക്ഷങ്ങള്‍ക്കു തങ്ങളുടെ മതപരവും ധാര്‍മികവും സാംസ്കാരികവുമായ പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിനാണു ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നത്.

അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്താമെന്ന അവകാശമുണ്ട്. സര്‍ക്കാറുകള്‍ ഇതില്‍ കൈകടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഭരണഘടനാപരമായ പരിരക്ഷ ഈ അവകാശത്തിന് നല്‍കിയിരിക്കുന്നത്. ഈ അവകാശമാണ് നിയമനിര്‍മാണത്തിലൂടെ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൗണ്‍സില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+