കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരവത്കരണം: പ്രശ്ന പരിഹാരത്തിന് നടപിടിയെടുക്കുമെന്ന് പാലൊളി

  • By Staff
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: നഗരവത്കരണത്തിന്റെഭാഗമായി ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

ജനനമരണ, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ 24മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്നതിന് നഗരസഭകളില്‍ തുടങ്ങുന്ന ഹോസ്പിറ്റല്‍ കിയോസ്ക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള നഗരമെന്ന് പേരുകേട്ട പെരിന്തല്‍മണ്ണയിലെ മുഴുവന്‍ ആശുപത്രികളും ഇപ്പോള്‍ ഈ സംവിധാനത്തിന് കീഴിലായി.

ഉദ്ഘാടനത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഈയിടെ കെ.കെ ഹംസക്കുട്ടി - ആരിഫ ദമ്പതികള്‍ക്കു ജനിച്ച കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് മന്ത്രി നല്‍കി.

2005 മാര്‍ച്ച് ഒന്നിന് നഗരസഭിയില്‍ പ്രവര്‍ത്തനമാരംഭിച്ച രജിസ്ട്രേഷന്‍ കൗണ്ടര്‍ വഴി 13873 ജനന സര്‍ട്ടിഫിക്കറ്റുകളും 1098 മരണ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തതായി ഇന്‍ഫര്‍മേഷന്‍ കേരള ഡയറക്ടര്‍ പി.വി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ചടങ്ങില്‍ വി.ശശികുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X