Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്ഫോടനം: മൂന്ന് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു

മുംബൈ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തില്‍ മരിച്ച മൂന്ന് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ സ്വദേശി പഞ്ചാരത്ത് രാമന്‍കുട്ടി, കോഴിക്കോട് സ്വദേശി ഗോപാലകൃഷ്ണ അയ്യര്‍, തിരുവനന്തപുരം സ്വദേശി ജയകുമാര്‍ ആര്‍ നായര്‍ എന്നിവരെയാണ് തിരിച്ചിറിഞ്ഞത്.

മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. ബോംബെ ഡ്രഗ് ഹൗസ് ജീവനക്കാരനായിരുന്നു ജയകുമാര്‍.

നേരത്തേ തിരിച്ചറിഞ്ഞ പാലക്കാട് സ്വദേശി ടി.മോഹന്‍ (40)പാലക്കാട് വെള്ളിനേഴി തെക്കേക്കര പരേതനായ കൃഷ്ണക്കുറുപ്പിന്റെ മകനാണ്.

ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് മോഹന്‍ അപകടത്തില്‍പ്പെട്ടത്. വെസ്റേണ്‍ റയില്‍വേസില്‍ അസിസ്റന്റ് എന്‍ജിനീയറായി ജോലിനോക്കുകയായിരുന്ന മോഹന്‍ ഏറെക്കാലമായി മുംബൈയിലാണ് താമസം.

സംസ്കാരം മുംബൈയില്‍ നടക്കും. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് പാലക്കാട്ടുള്ള ബന്ധുക്കള്‍ക്ക് മോഹന്‍ മരിച്ചതായി വിവരം ലഭിച്ചത്. ഭാര്യ ഗായത്രി, മക്കള്‍ പ്രണവ്, രാഹുല്‍.

സ്ഫോടനത്തില്‍ മരിച്ച മാഹി സ്വദേശി എ.ടി വിനോദി(45)ന്റെ മൃതദേഹം ബുധനാഴ്ച മൂന്ന് മണിയോടെ വീട്ടില്‍ കൊണ്ടുവരും. എസ് ബിഐ കുര്‍ള മാനേജരായ വിനോദ് ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപാേേകുന്നവഴിയാണ് ദുരന്തത്തിനിരയായത്.

ഇറാനില്‍ അധ്യാപികയായ വേദവതിയും മക്കളായ വൈഭവ് , വിനയശ്രീ എന്നിവരുമടങ്ങുന്നതാണ് വിനോദിന്റെ കുടുംബം. ആദ്യം നെടുങ്ങാടി ബാങ്കില്‍ ജോലിചെയ്തിരുന്ന വിനോദ് പിന്നിട് എസ് ബി ഐയില്‍ ചേരുകയായിരുന്നു. മൂന്ന് വര്‍ഷമായി മുംബൈയിലാണ് താമസിക്കുന്നത്.

പി.സി വര്‍ഗീസ്, വീഡീയോകോണ്‍ ഡപ്യൂട്ടി മാനേജര്‍ വിജു നായര്‍(ഡോംബിവ്ലി), റോബിന്‍സണ്‍(എറണാകുളം മണ്ണാപുരം), സുധാകരന്‍ (കോട്ടയം) എന്നിവരാണ് പരുക്കേറ്റ് സയണ്‍ ആശുപത്രിയില്‍ക്കഴിയുന്ന മറ്റ് മലയാളികള്‍.

പരുക്കേറ്റ മറ്റ് മൂന്ന് പേരെ മീര റോഡിലെ ദീപക് ആശുപത്രിയിലും മറ്റൊരാളെ മീരറോഡിലെ തുംഗ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+